കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റും നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എം.അഭിജിത്ത് വിവാഹിതനാകുന്നു. മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി. നജ്മിയാണ് വധു.

ഓഗസ്റ്റ് 17ന് ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തിൽ വച്ചാണ് വിവാഹം. എസ്.യു. സംസ്ഥാനപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അഭിജിത്ത് (29) കോഴിക്കോട് ബാലുശ്ശേരി എരമംഗലം വടക്കേടത്ത് ഗോപാലൻകുട്ടിയുടെയും സുരജയുടെയും മകനാണ്.

കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്‌സ് ആൻഡ്‌ സയൻസ് കോളേജിൽ അഭിജിത്ത് ബിരുദത്തിന്‌ പഠിക്കുമ്പോൾ നജ്മി ജൂനിയറായി പഠിച്ചിരുന്നു. 10 വർഷംമുമ്പുള്ള പരിചയം പിൽക്കാലത്ത് പ്രണയത്തിലേക്ക് വളരുകയായിരുന്നു. നജ്മി എം.എ.യും ബി.എഡും പൂർത്തിയാക്കിയിട്ടുണ്ട്‌.

By Fazil

Leave a Reply

Your email address will not be published. Required fields are marked *