കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു. കോട്ടയം ആർ.ഡി.ഒ. മുമ്പാകെയാണ് പത്രിക സമപ്പിച്ചത്.
ഒരു സെറ്റ് പത്രികയാണു നൽകിയത്. സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസൽ, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപസ് മാത്യു എന്നിവർക്കൊപ്പമെത്തിയാണു പത്രിക നൽകിയത്.