കൊച്ചി: കേരളത്തെ നടുക്കിയ താനൂര്‍ ബോട്ടപകടക്കേസിൽ ഒന്നാം പ്രതി നസീറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്.
101 ദിവസമായി റിമാൻഡിൽ കഴിയുകയായിരുന്നു നസീർ. കേസിലെ ഏഴ്, എട്ട്, ഒമ്പത് പ്രതികൾക്കും ഹൈക്കോടതി ജാമ്യം നൽകിയിട്ടുണ്ട്. റിമാന്റിൽ കഴിഞ്ഞ കാലയളവ് കൂടി പരിഗണിച്ചു കൊണ്ടാണ് ഇവർക്ക് ജാമ്യം നൽകിയതെന്ന് കോടതി വ്യക്തമാക്കി.
2023 മേയ് ഏഴിനാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞത്. അപകടത്തിൽ 22 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. തലസ്ഥാനത്തെ നടുക്കിയ ഈ അപകടം ബോട്ട് ജീവനക്കാരുടെ വീഴ്ച കാരണമായാണുണ്ടായതെന്ന പല അന്വേഷണങ്ങളിലും തെളിഞ്ഞിരുന്നു.