തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല പൊൻവിളയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്തു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇന്നലെ ഉദ്ഘാടനം നിർവ്വഹിച്ച സ്തൂപമാണ് തകർക്കപ്പെട്ടത്. മണ്‍മറഞ്ഞിട്ടും ഉമ്മന്‍ചാണ്ടിയോടുള്ള ജനസ്‌നേഹം അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.