പിറവം: സ്ത്രീകളെ കടന്നു പിടിച്ച മൂവാറ്റുപുഴ സ്റ്റേഷനിലെ പൊലീസുകാർ കസ്റ്റഡിയിൽ. അരീക്കൽ വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളോടാണ് പൊലീസുകാർ മോശമായി പെരുമാറിയത്.
വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സ്ത്രീകളെ പൊലീസുകാർ കടന്നുപിടിക്കുകയും ഇതോടെ ഇവർ ബഹളം വയ്ക്കുകയും ചെയ്തു.
പിന്നാലെ മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ടു പോലീസുകാരെ വെള്ളച്ചാട്ടത്തിൽ എത്തിയവർ തടഞ്ഞുവെച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് രാമമംഗലം പൊലീസെത്തി ഇരു ഉദ്യോഗസ്ഥരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.