ഈരാറ്റുപേട്ട: ബൈക്ക് മോഷണക്കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കുമളി പാണംപറമ്പിൽ വീട്ടിൽ അലൻ തോമസ് (23) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ആറാം തീയതി ഈരാറ്റുപേട്ട ചേലച്ചുവട് ഭാഗത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കൈപ്പള്ളി സ്വദേശിയുടെ പൾസർ മോട്ടോർസൈക്കിൾ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്ന.

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിഞ്ഞ് ഇയാളെ എറണാകുളത്തുനിന്നും പിടികൂടുകയുമായിരുന്നു. ഇയാൾക്ക് എറണാകുളം ജില്ലയിലെ വാഴക്കുളം സ്റ്റേഷനിലും, ഈരാറ്റുപേട്ട സ്റ്റേഷനിലും മോഷണക്കേസുകൾ നിലവിലുണ്ട്.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ വിഷ്ണു വി, ഇഖ്ബാൽ പി.എ, എ.എസ്.ഐ രമാ വേലായുധൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *