കോട്ടയം: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ ഓഗസ്റ്റ് 15ന് രാവിലെ 8.25 മുതൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ ഒൻപതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ദേശീയപതാക ഉയർത്തും. തുടർന്ന് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകും.
27 പ്ലാറ്റൂണുകളാണ് ജില്ലാതല പരേഡിൽ പങ്കെടുക്കുക. പോലീസ്- 3, ഫോറസ്റ്റ്-1, എക്സൈസ്-1, എൻ.സി.സി. – 7, സ്റ്റുഡന്റ് പോലീസ് കേഡറ്റ്-7, റെഡ്ക്രോസ്-2, സ്കൗട്ട്സ്-2, ഗൈഡ്സ്- 2, ബാൻഡ് സെറ്റ് -2 എന്നീ പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുക്കുക.കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസറായ ടി. ശ്രീജിത്താണ് പരേഡ് കമാൻഡർ. പരേഡിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പ്ലാറ്റൂണുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. കലാപരിപാടികളും അരങ്ങേറും. ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ പങ്കെടുക്കും.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കോട്ടയത്ത് ഗാന്ധി പ്രതിമ വൃത്തിയാക്കുന്നു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോട്ടയം നഗരസഭയിൽ രാവിലെ 10ന് ചെയർപേഴ്സൺ പതാക ഉയർത്തും. തുടർന്ന് ഗാന്ധി പ്രതിമയിൽ മാലയിടും.