മലപ്പുറം: മലപ്പുറം ജില്ലയിൽ നാലിടങ്ങളിൽ എൻ.ഐ.എ പരിശോധന. പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.
വേങ്ങര പറമ്പില്‍പ്പടി തയ്യില്‍ ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ, രാങ്ങാട്ടൂര്‍ പടിക്കാപ്പറമ്പില്‍ ജാഫര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനുശേഷം പല തവണ പലയിടങ്ങളിലും റെയ്ഡ് നടന്നിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് മലപ്പുറത്തെ പരിശോധന.