തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ (കെഎസ്എഫ്ഡിസി) ഡയറക്ടര്‍മാരുടെ ബോര്‍ഡില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

ബോർഡിൽനിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർവതി കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകിയതിനെ തുടർന്നാണ് നടപടി.

ബോർഡ് അംഗങ്ങളായിരുന്ന ശങ്കർ മോഹൻ, നടി മാലാ പാർവതി എന്നിവരെ കഴിഞ്ഞ മാസം പുനഃസംഘടനയുടെ ഭാഗമായി നീക്കിയിരുന്നു. പകരം ക്യാമറമാൻ പി.സുകുമാർ, സംവിധായകനും നടനുമായ സോഹൻ സീനുലാൽ എന്നിവരെ ഉൾപ്പെടുത്തി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed