തിരുവനന്തപുരം: കുടുംബസമേതം തിയേറ്ററിലെത്തി സിനിമകണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച രാത്രി ലുലുമാളിലെ തിയേറ്ററിലെത്തിയാണ് സിനിമ കണ്ടത്. ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, മകൾ വീണ, ചെറുമകൻ എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
സിഎംഎല്‍ആറില്‍ നിന്നും വീണ വാങ്ങിയ പണത്തിന്റെ കണക്ക് മറച്ചു വെച്ചു എന്ന ആരോപണം ചൂട് പിടിക്കുമ്പോഴാണ് മുഖ്യമന്ത്രിയും കുടുംബവും സിനിമക്കെത്തിയത്.
രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനംചെയ്ത ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിച്ചത്. ആദ്യമായി മോഹൻലാൽ രജനികാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.