കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാ​ഗം കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെയാണ് ഊരള്ളൂര്‍ ടൗണ്‍ കഴിഞ്ഞ് അരക്കിലോമീറ്റര്‍ മാറി മൃതദേഹ ഭാഗം കണ്ടെത്തിയത്. വയലരികില്‍ കത്തിക്കരിഞ്ഞ നിലയിലുള്ള കാലിന്റെ ഭാഗം നാട്ടുകാരാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് കൊയിലാണ്ടി സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. നിലവിൽ കാണാതായ ആളുകളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഫോറൻസിക് സംഘവും സ്ഥലത്തെത്തും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *