തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് വെട്ടേറ്റ് ചികിത്സയിലായിരുന്ന പ്രാദേശിക കോൺഗ്രസ് നേതാവ് മരിച്ചു. തിരുവനന്തപുരം നെല്ലിമൂട് സ്വദേശി സാം ജെ.വത്സലനാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ബന്ധുക്കളുമായുണ്ടായ സംഘർഷത്തിലാണ് സാമിന് വെട്ടേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.

പൈപ്പിൽനിന്ന് കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് സാമും സമീപത്തെ ബന്ധുക്കളും തമ്മിൽ തർക്കം നിലനിന്നിരുന്നതായാണ് വിവരം. പൈപ്പിൽനിന്ന് വെള്ളമെടുക്കാൻ സാമിന്റെ കുടുംബത്തെ ബന്ധുക്കൾ അനുവദിച്ചിരുന്നില്ല.

ശനിയാഴ്ച രാത്രി ഈ പ്രശ്നത്തെച്ചൊല്ലി സാമും ബന്ധുക്കളും തമ്മിൽ വാക്കേറ്റമുണ്ടായെന്നും ഇത് സംഘർഷത്തിൽ കലാശിച്ചെന്നുമാണ് വിവരം.സംഭവത്തിൽ സാമിന്റെ ബന്ധുക്കളായ രണ്ടുപേരെ കാഞ്ഞിരംകുളം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാംരാജ്, ഡേവിഡ് രാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

By Fazil

Leave a Reply

Your email address will not be published. Required fields are marked *