തിരുവല്ല: തിരുവല്ലയ്ക്കടുത്ത് വളഞ്ഞവട്ടത്ത് ആറുമാസത്തോളം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പുളിക്കിഴ് ജംഗ്ഷന് സമീപത്തെ വെള്ളക്കെട്ടിനടുത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തോളം പഴക്കം വരുമെന്ന് പോലീസ് പറഞ്ഞു.

ദുർഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേർന്ന് ഉള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാലുകൾ നായ കടിച്ചു കീറിയ നിലയിലാണ്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ നാളെ നടക്കുമെന്ന് പോലീസ് അറിയിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *