തൃശൂർ: ചാലക്കുടി കോട്ടാറ്റ് ഓട്ടുകമ്പനിക്ക് പിറകിലെ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരി മരിച്ചു. ജാർഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകൾ രണ്ടു വയസ്സുകാരി അനന്യയാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം. കോട്ടാറ്റ് ഓട്ട് കമ്പനിയിലെ ജീവനക്കാരനാണ് ചന്ദ്രദേവ്. ഓട്ടു കമ്പനിക്ക് പുറകിലായാണ് ചന്ദ്രദേവും കുടുംബവും താമസിക്കുന്നത്. താമസിച്ചിരുന്ന വീടിന് പുറകിൽ മണ്ണെടുത്ത കുഴിയിലെ വെള്ളത്തിൽ വീഴുകയായിരുന്നു.

കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കുട്ടിയെ വീടിന് പുറകിലുള്ള കുഴിയിൽ കണ്ടെത്തിയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed