കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പുളിമാവ് ഭാഗത്ത് നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്നും വീട്ടുസാമഗ്രികൾ മോഷ്ടിച്ചെന്ന കേസിൽ ഒരാൾ പിടിയിൽ. കൂവപ്പള്ളി തട്ടാരുപറമ്പിൽ വീട്ടിൽ സാജു ജോസഫ് (39) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി പുളിമാവ് ഭാഗത്ത് പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ഗേറ്റും, വീൽ ബേസും, പ്ലാസ്റ്റിക് വീപ്പയും ഉൾപ്പെടെ ഇരുപതിനായിരത്തോളം രൂപ വില വരുന്ന സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിർമൽ ബോസ്, എസ്.ഐ രാജേഷ് റ്റി.ജി, ബേബി ജോൺ, അനിൽ തോമസ്, സി.പി.ഓ മാരായ സുനിമോൻ,വിമൽ, സിജു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾക്ക് പെരുവന്താനം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
There is no ads to display, Please add some