കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി. കെപിസിസി പ്രസിഡൻ്റ് കെ സുധാകരനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്ന് മണിക്കൂറിനകമാണ് യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം. സ്ഥാനാർഥി നിർണയത്തിൽ ഒരു പേരുമാത്രമാണ് ഉയർന്നുവന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.

വലിയ ഉത്തരവാദിത്തമാണ് തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ‘അപ്പ മരിച്ചതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ്. ആ വികാരം മണ്ഡലത്തിൽ പ്രതിഫലിക്കും. അതിനൊപ്പം രാഷ്ട്രീയ വിഷയങ്ങൾ കൂടി മണ്ഡലത്തിൽ ചർച്ചയാകും’ -അദ്ദേഹം പറഞ്ഞു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *