മുണ്ടക്കയം: കൊല്ലം- തേനി ദേശീയപാതയിൽ പെരുവന്താനം മരുതുംമൂടിന് സമീപം സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ഞായറാഴ്ച വൈകുന്നേരം ആയിരുന്ന സംഭവം. ചങ്ങനാശ്ശേരിയിൽ നിന്നും കുഴിത്തൊളുവിലേക്ക് പോയ സ്വകാര്യ ബസും ആലുവായിൽ നിന്നും വിനോദ യാത്രയ്ക്കെത്തിയ സംഘത്തിന്റെ കാറുമാണ് അപകടത്തിൽപ്പെട്ടത്.
കാറിൽ യാത്ര ചെയ്തിരുന്ന 6 പേർക്കും.ബസ് യാത്രക്കാരായ 3 പേർക്കും പരിക്കുപറ്റി. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിലും, കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കാർ യാത്രിക്കാരിൽ ഒരാളുടെ നില ഗുരതരമാണ്. കാർ പൂർണ്ണമായും തകർന്നു.