മലപ്പുറം: വാഴക്കാട് രണ്ടര വയസുകാരൻ ചാണകക്കുഴിയിൽ വീണ് മരിച്ചു. നേപ്പാൾ സ്വദേശികളായ തൊഴിലാളികളുടെ മകൻ അൻമോലാണ് മരിച്ചത്.
വാഴക്കാട് പഞ്ചായത്തിലെ ചീക്കോട് പ്രദേശത്താണ് സംഭവം. പശുതൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ഫാമിന് സമീപമായാണ് ഇവർ താമസിച്ചിരുന്നത്. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.