തിരുവനന്തപുരം: സപ്ലൈകോ ഓണം ഫെയർ ആഗസ്റ്റ് 18 മുതൽ 28 വരെ നടക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. 18ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ നയനാർ പാർക്കിൽ ഓണം ഫെയർ ഹാൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ല തല ഉദ്ഘാടനങ്ങള്‍ 19നും നിയോജക മണ്ഡല ഉദ്ഘാടനങ്ങള്‍ 23നും നടക്കും.

ശബരി മട്ടയരി, ആന്ധ്ര ജയ അരി, പുട്ടുപൊടി, ആട്ട, അപ്പപ്പൊടി എന്നിങ്ങനെ പൊതുവിപണിയിൽ നിന്നും 5 രൂപ വില കുറവിൽ 5 ഉൽപന്നങ്ങൾ സപ്ലൈക്കോ പുതുതായി വിപണിയിൽ എത്തിക്കും. സബ്‌സിഡി ഇനത്തിൽ നൽകിവരുന്ന 13 ഭക്ഷ്യ വസ്‌തുക്കളിൽ 3 ഇനത്തിന്റെ കുറവ് മാത്രമാണ് സ്‌റ്റോറുകളിൽ ഉള്ളതെന്നും പ്രശ്‌നങ്ങൾ പെരുപ്പിച്ചുകാട്ടി ആളുകളെ ഭീതിയിലാകുന്നത് മാധ്യമങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഇത്തവണ എ സി സൗകര്യത്തോടെയുള്ള ജർമൻ ഹാങ്ങറുകളിലാണ് ജില്ലകളിലെ ഓണം ഫെയറുകൾ ഒരുക്കുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed