പന്തളം : പത്തനംതിട്ട പന്തളത്ത് ഡോക്ടര്‍ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. പന്തളത്ത് ആർ ആർ ക്ലിനിക്ക് നടത്തുന്ന ഡോ. മണിമാരൻ, ഭാര്യ ഡോ. കൃഷ്ണവേണി എന്നിവരെയാണ് അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ ദമ്പതികളെ അയൽവാസികൾ അബോധവാസ്ഥയിൽകണ്ടെത്തുകയായിരുന്നു. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പന്തളം പൊലീസ് സ്ഥലത്തെത്തി വീടിന്റെ വാതിൽ തകർത്താണ് അകത്തുകയറിയത്. കിടപ്പുമുറിയിൽ അബോധാവസ്ഥയിലായ ഇവരെ പൊലീസ് തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന ഡോക്ടർമാർ അപകടനില തരണം ചെയ്തിട്ടില്ല.

ഇവരുടെ ബെഡ്റൂമിൽ നിന്ന് ഇവർഎഴുതിവച്ചതെന്ന് കരുതുന്നു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. കുടുംബാംഗങ്ങൾ, ഐഎംഎ ഭാരവാഹികൾ, പൊലീസ് എന്നിവർക്ക് പ്രത്യേകമായി കുറിപ്പ് എഴുതിവച്ചിരുന്നു. മരണത്തിന് മറ്റാർക്കും ഉത്തരവാദിത്വമില്ലെന്നാണ് കുറിപ്പിൽ എഴുതിവച്ചിരിക്കുന്നത്. ദമ്പതികൾക്ക് ഒരു മകനുണ്ട്. എംബിബിഎസ് പൂർത്തിയാക്കിയ മകൻ നാട്ടിൽ തന്നെ ഡോക്ടറായി ജോലി ചെയ്തുവരികയാണ്


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *