എരുമേലി: യൂത്ത് ഫ്രണ്ട് എം എരുമേലി മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. കേരള കോൺഗ്രസ് എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.ജോബി നെല്ലോലപൊയ്കയിൽ അധ്യക്ഷത വഹിച്ച തിരഞ്ഞെടുപ്പ് യോഗം, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉത്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി,യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ.ഷോജി അയലുക്കുന്നേൽ,മണ്ഡലം വർക്കിംഗ് പ്രസിഡന്റ് ജോബി ചെമ്പകത്തുങ്കൽ,യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ മിഥുലാജ് മുഹമ്മദ്,ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ അജ്മൽ മലയിൽ, സുശീൽ കുമാർ,അനസ് പ്ലാമൂട്ടിൽ സന്തോഷ് കുഴികാട്ടിൽ , ബിനു തത്തേക്കാട്ട്, ലിജു ജോർജ് ആലുങ്കപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
യൂത്ത് ഫ്രണ്ട് (എം)എരുമേലി മണ്ഡലം ഭാരവാഹികൾ:
പ്രസിഡന്റ് അരുൺകുമാർ പുത്തൻപുരക്കൽ.
നിയോജകമണ്ഡലം കമ്മറ്റിയംഗങ്ങളായി മിഥ്ലാജ് മുഹമ്മദ്,അജ്മൽ മലയിൽ,അഖിൽ ടോം കലാപ്പറമ്പിൽ,
വൈസ് പ്രസിഡന്റ് അലൻ ജെയിംസ്,
സെക്രട്ടറിമാർ ജയ്മോൻ പൂവത്തുങ്കൽ,ബിനിൽ ചാക്കോ എന്നിവരെ തിരഞ്ഞെടുത്തു.
There is no ads to display, Please add some