തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടം. വർക്കല സ്വദേശികൾ സഞ്ചരിച്ച ബുറാഖ് എന്ന വള്ളമാണ് അപകടത്തിൽപെട്ടത്.
ഇന്ന് പുലർച്ചെ 6 മണിയോടെയായിരുന്നു സംഭവം. രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
മത്സ്യത്തൊഴിലാളികളും, പൊലീസും, മറൈൻ എൻഫോഴ്സ്‌മെന്റുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടത്തിൽപ്പെട്ട 16 പേരെയും രക്ഷപ്പെടുത്തി.
പരിക്കേറ്റ രണ്ട് പേരെ ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.