കോട്ടയം: ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എം.എൽ.എ യുമായ ഡോ: എന്‍ ജയരാജും ജോബ് മൈക്കിള്‍ എംഎല്‍എയും അഭിനയിച്ച സിനിമയായ ഇരട്ട ചങ്കന്‍’ 18ന് തീയേറ്ററുകളില്‍.

സംസ്ഥാനത്തെ കോളജുകളിലെ ലഹരിമരുന്ന് വിൽപ്പനയും സോഷ്യൽ മീഡിയയുടെ അമിത സ്വാധീനവും ഈ ചിത്രത്തിന്റെ പ്രമേയമാണ്. ക്രിസ്തു ജ്യോതി കോളജിലെ പൂർവ്വ വിദ്യാർത്ഥി ജോണി ആശംസയാണ് ചിത്രം കഥയെഴുതി ഛായഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ക്രിസ്തു ജ്യോതി കോളജ് വിദ്യാത്ഥികൾ, സർഗ്ഗ ക്ഷേത്രയിലെ കലാകാരന്മാർ എന്നിവർക്കൊപ്പം വരുൺ ദേവ്, ഗീതാ ഷാരോൺ, ജോയിച്ചൻ ഓവേലി, മാധവൻ എടപ്പാൾ, ഡോക്ടർ പരമേശ്വരക്കുറുപ്പ്, പ്രചോദ് ഉണ്ണി, പ്രവീൺ നിലാമ്പരൻ, ലിജു യോഹന്നാൻ തുടങ്ങിയതാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം ചീഫ് വിപ്പും എംഎല്‍എയും വേഷമിടുന്ന സിനിമയ്ക്ക് ആശംസകളുമായി മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തെത്തി. ഒരു ഹ്രസ്വചിത്രത്തിന് വേണ്ടി താടി വളര്‍ത്തി സഭയില്‍ വച്ച് ചീഫ് വിപ്പിനെ കണ്ടിട്ടുണ്ട്. അഭിനയത്തെ അത്ര സീരിയസ് ആയാണ് അദ്ദേഹം സമീപിക്കുന്നതെന്ന് അന്നാണ് മനസിലായതെന്നും പുതിയ ചിത്രത്തിന് ആശംസകള്‍ നേരുന്നെന്നും റോഷി അഗസ്റ്റന്‍ അറിയിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *