മലപ്പുറം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകെട്ടി.
പാതയോരത്ത് 25 ഏക്കർ ഭൂമിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കണ്ടുകെട്ടിയത്. ആയുധപരിശീലനം അടക്കം നടത്തിയിരുന്ന പ്രധാന സ്ഥാപനമാണ് ഗ്രീൻവാലിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. എൻഐഎ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു.
കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് അക്കാഡമിയിലെത്തി പരിശോധന നടത്തിയത്. സ്ഥാവര ജംഗമ വസ്തുക്കൾ ഏറ്റെടുക്കുന്നതിന് എൻഐഎ നോട്ടീസും പതിച്ചിരുന്നു. കുറച്ച് മാസം മുമ്പ് അക്കാഡമിയിൽ എൻഎഐ പരിശോധന നടത്തിയിരുന്നു. അന്ന് ലഘുലേഖകളും മറ്റ് പ്രസിദ്ധീകരണങ്ങളും കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർ നടപടിയെന്ന നിലയ്ക്കാണ് നോട്ടീസ് പതിച്ചതെന്നാണ് വിവരം.
പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളത്തില്‍ അവരുടെ ആറാമത്തെ കേന്ദ്രമാണ് എൻ.ഐ.എ കണ്ടുകെട്ടുന്നത്. പെരിയാര്‍വാലി, വള്ളുവനാട് ഹൗസ്, മലബാര്‍ ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എജുക്കേഷന്‍ ആന്‍ഡ് സര്‍വിസ് ട്രസ്റ്റ് എന്നിവയാണ് നേരത്തെ കണ്ടുകെട്ടിയത്.
There is no ads to display, Please add some