അസായ് ഷോട്ടോക്കാൻ കരാട്ടെ കാഞ്ഞിരപ്പള്ളി ഡോജോയുടെ 33 മത് വാർഷികവും യോഗാ ക്ലാസ്സ്‌ ഉദ്ഘാടനവും നടന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻചിറ വാർഷികാഘോഷങ്ങളും വ്യാപാര വ്യവസായി ഏകോപന സമിതി സെക്രട്ടറിയും ടൗൺ വാർഡ് മെമ്പറുമായ ബിജു പത്യാല യോഗ ക്ലാസ് ഉദ്ഘാടനവും നിർവഹിച്ചു

യോഗത്തിൽ കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ് ഐ ടി ജി രാജേഷ്, വ്യാപാര വ്യവസായി ഏകോപനസമിതി വൈസ് പ്രസിഡന്റ് അൻസാരി, അസായി ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ ഇന്റർനാഷണലിന്റെ സൗദി അറേബ്യൻ റെപ്രസെന്ററ്റീവായ വിജു ജോൺ, അസായി ഷോട്ടാക്കാൻ കൊല്ലം ജില്ലാ ചീഫ് ഇൻസ്ട്രക്ടർ സെൻസയി രാജ് കുമാരൻ നായർ, കൊല്ലം ജില്ലാ ഇൻസ്ട്രക്ടർ സെൻസായി ശ്രീലാൽ, എന്നിവർ ആശംസകൾ അറിയിച്ചു.

യോഗത്തിൽ കാഞ്ഞിരപ്പള്ളി പൊൻകുന്നം മുണ്ടക്കയം പൊടിമറ്റം ചിറ്റടി ടോജോയിലെ കുട്ടികൾ പങ്കെടുത്തു.

യോഗ ക്ലാസുകൾ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 6:30 മുതൽ 7:30 വരെ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 94478 22248

By Fazil

Leave a Reply

Your email address will not be published. Required fields are marked *