കോട്ടയം : പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ സ്മൃതി കുടീരത്തിൽ കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂരും ഐ. എസ്. എം സംസ്ഥാന വൈസ് പ്രസിഡൻ്റ് നാസർ മുണ്ടക്കയവും സന്ദർശനം നടത്തി. മകൻ ചാണ്ടി ഉമ്മനെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. കെ.എൻ.എം കോട്ടയം ജില്ലാ പ്രസിഡൻ്റ് പി. എച്ച്. ജാഫർ , സെക്രട്ടറി എച്ച്. ഷാജഹാൻ, പിഎസ് സലാഹുദ്ദീൻ, ജിഹാദ് മടവൂർ , സുനിൽ മഠത്തിൽ, സലീം മുക്കാലി എന്നിവർ ഒപ്പമുണ്ടായിരുന്നു.

അതേസമയം ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ ആദരമർപ്പിക്കാൻ വ്യവസായി എം.എ. യൂസഫലി ഇന്നലെ ഉച്ചയോടെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ ആശ്വസിപ്പിച്ചു.

ജോർജിയൻ പബ്ലിക്ക് സ്കൂളിൽ ഹെലികോപ്റ്ററിൽവന്നിറങ്ങിയ യൂസഫലി, ഉമ്മൻ ചാണ്ടിയുടെ സഹോദരി അച്ചാമ്മ മാത്യുവിന്റെ വീട്ടിലെത്തി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മക്കളായ മറിയം, അച്ചു എന്നിവരുമായി സംസാരിച്ചു. അതിനുശേഷമാണ് പള്ളിയിലെത്തിയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *