കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപ മൂല്യമുള്ള സ്വർണം എയർപോർട്ട് പോലീസ് പിടികൂടി.
കാസർഗോഡ് ബന്തടുക്ക സ്വദേശി അഹമ്മദ് കബീറാണ് അറസ്റ്റിലായത്. പ്രതിയിൽ നിന്ന് 221 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. വിമാനത്താവളത്തിൽ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.