കോട്ടയം: വൈക്കത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിലായി. ജോത്സ്യനും വിമുക്ത ഭടനുമായ ടിവി പുരം സ്വദേശി കൈമുറി സുദർശനനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന അടുത്ത് കൂടിയായിരുന്നു പീഡനം. കഴിഞ്ഞ നവംബർ 22 നാണ് സംഭവം നടന്നത്. 15 കാരിയായ പെൺകുട്ടിയെ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് കൊടുത്ത് ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മൊഴി. വിവരം പുറത്തുപറയുമെന്നായപ്പോൾ പീഡന ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണി മുഴക്കി.

പിന്നീട് ഈ ദൃശ്യങ്ങൾ കാട്ടി ഇക്കഴിഞ്ഞ ജൂൺ 27 നും കുട്ടിയെ പീഡിപ്പിച്ചു. പീഡന വിവരം പെൺകുട്ടി സഹപാഠികളോട് തുറന്നു പറഞ്ഞതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ ഇന്നാണ് പൊലീസ് പിടികൂടിയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *