പാലക്കാട്: ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് മഞ്ഞപ്രയിലാണ് സംഭവം. മഞ്ഞപ്ര സ്വദേശിയായ പ്രമോദാണ് ഭാര്യ കാർത്തികയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

വടക്കഞ്ചേരി മഞ്ഞപ്ര ബസ്സ്റ്റോപ്പിൽ രാവിലെ 6 മണിക്കാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പ്രമോദിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യ കുതറി മാറിയതിനാൽ നിസാര പരുക്കു മാത്രമാണ് സംഭവിച്ചത്. ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്രോൾ ഒഴിക്കുന്നത് കണ്ട കുട്ടികൾ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *