പത്തനംതിട്ട: പത്തനംതിട്ട മണ്ണാറമലയിൽ വൻ കഞ്ചാവ് വേട്ട. 100 കിലോയിലധികം കഞ്ചാവുമായി മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. സലിം, ജോയൽ, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലായിട്ടുള്ളത്.
വീട് വാടകയ്ക്ക് എടുത്ത് വിൽപന നടത്തിയ സംഘത്തെ പൊലീസും ഡാൻസാഫ് സംഘവും ചേര്‍ന്നാണ് പിടികൂടിയത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വീട് കേന്ദ്രീകരിച്ച് വലിയ രീതിയിൽ കഞ്ചാവ് വിൽപന നടത്തിയിരുന്നതായാണ് വിവരം.