പത്തനംതിട്ട: ഏഴ് വയസുകാരിയെ ചൂരല്‍ വടികൊണ്ട് അടിച്ച അധ്യാപകന്‍ അറസ്റ്റില്‍. പത്തനംതിട്ട ആറന്മുളയിലാണ് സംഭവം. എരുമക്കാട് ഗുരുക്കന്‍കുന്ന് എല്‍.പി സ്കൂളിലെ അധ്യാപകനായ ബിനുവിനെയാണ് ആറന്മുള പൊലീസ് അറസ്റ്റു ചെയ്തത്.

കുഞ്ഞിന്റെ കൈ വെളളയിലും കൈത്തണ്ടയിലും അടിയേറ്റന്ന പരാതിയുമായി അമ്മയാണ് പൊലീസിനെ സമീപിച്ചത്. ഇന്നലെയാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയിടെ കൈയില്‍ അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

2 കുട്ടികള്‍ മാത്രമുളള മൂന്നാം ക്സസില്‍ ഇന്നലെ ഒരു കുട്ടിമാത്രമാണ് ഉണ്ടായിരുന്നത്. നിര്‍ദ്ദേശിക്കപ്പെട്ട കണക്കുകള്‍, കുട്ടി ചെയ്യാതിരുന്നതാണ് അധ്യാപകനെ പ്രകോപിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. വിഷയത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്‍, പൊലീസിനോട് വിശദീകരണം തേടി. ‌‌ജുവനൈൽ ആക്റ്റ് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *