കൊല്ലം: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി വീണ്ടും ആശുപത്രിയിൽ. കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലമാണ് മഅ്ദനിയെ കൊല്ലം അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ക്രിയാറ്റിൻ, പ്രമേഹം, രക്തസമ്മർദം എന്നിവ ഉയർന്ന അളവിലായതിനാൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചു. ആശുപത്രിയിൽ സന്ദർശകർക്കു പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി പിഡിപി ജനറൽ സെക്രട്ടറി മൈലക്കാട് ഷാ അറിയിച്ചു.
കഴിഞ്ഞ 20നാണ് അബ്ദുൽ നാസർ മഅദനി തിരുവനന്തപുരത്തെത്തിയത്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വരാൻ വഴിയൊരുങ്ങിയത്.