കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കണ്ണൂർ പിലാത്തറയിൽ 11 വയസ്സുകാരിയെ തെരുവുനായകൾ വളഞ്ഞിട്ട് ആക്രമിച്ചു.പിലാത്തറ മേരി മാത സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷയാണ് കടിയേറ്റത്.
രാവിലെ മദ്രസയിൽനിന്നു വീട്ടിലേക്ക് പോകുമ്പോൾ ദേശീയപാതയ്ക്ക് സമീപത്തു വെച്ചായിരുന്നു ആക്രമണം. നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് കുട്ടിയെ നായ്ക്കളിൽ നിന്ന് രക്ഷിച്ചത്. കാലിന് കടിയേറ്റ ആയിഷയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട്ടും തെരുവുനായ ആക്രമണം ഉണ്ടായി. പാലക്കാട് 71 കാരനായ കുടപ്പുരോഗിയെ വീട്ടിൽ കയറിയാണ് തെരുവുനായ കടിച്ചത്.