പത്തനംതിട്ട: എം സി റോഡ് പറന്തലിൽ നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.

പറന്തൽ ജംഗ്ഷനിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഈരാറ്റുപേട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ആണ് അപകടത്തിൽപ്പെട്ടത്.

ബസിന് ഒരാൾ കൈകാണിക്കുകയും ഡ്രൈവർ നിർത്താൻ ശ്രമിച്ചപ്പോൾ അതിന് സാധിക്കാതെ നിയന്ത്രണം നഷ്ടമായി നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകൾക്കു നേരേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

നിർത്തിയിട്ടിരുന്ന ഓട്ടോകളിൽ ഡ്രൈവർമാർ ഉണ്ടായിരുന്നു. ആദ്യത്തെ ഓട്ടോയിൽ ബസ് ഇടിച്ചതിന് പിന്നാലെ മറ്റുള്ളവർ ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി

കൃഷ്ണകുമാർ, അശോകൻ, സജിമോൻ എന്നീ ഓട്ടോ ഡ്രൈവർമാർക്കാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇവരെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. അഞ്ച് ഓട്ടോകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *