പൂഞ്ഞാർ: മഴക്കാലം തുടങ്ങിയതോടെ കുന്നോന്നി -ആലുംന്തറ റോഡ് തകർന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് 25 ലക്ഷം രൂപ മുടക്കി റീടാർ ചെയ്ത റോഡ് ആണിത്. നിർമ്മാണ ഘട്ടങ്ങളിൽ തന്നെ അപാകതകൾ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അതെല്ലാം അവഗണിച്ചു കൊണ്ട് നിർമ്മാണം നടത്തുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.

സമാന രീതിയിൽ മുൻപും കരാറുകാരനെതിരെ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്.അന്ന് നാട്ടുകാരുടെ പരാതിയിൽ അധികൃതർ നടപടിയൊന്നും കൈക്കൊള്ളാത്തതിനാലാണ് ഇപ്പോൾ ഇങ്ങനെ സംഭവിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed