മലപ്പുറം: മലപ്പുറം ചെട്ടിപ്പടിയില്‍ മൂന്ന് വയസുകാരി ബൈക്കിടിച്ച് മരിച്ചു. അങ്ങാടി കടപ്പുറത്തെ എരിന്റെപുരക്കൽ മുസ്തഫയുടെ (സദ്ദാം) – റാജിഷ ദമ്പതികളുടെ മകൾ ഇഷ ഹൈറിൻ ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി റോഡരികില്‍ എത്തിയതോടെ ആലുങ്ങല്‍ ബീച്ച് ഭാഗത്തുനിന്ന് വേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ബൈക്കുകാരൻ നിര്‍ത്താതെ പോയെങ്കിലും പിന്നീട് കണ്ടെത്തി. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ മരണത്തിന് കീഴടങ്ങി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed