മുംബൈ∙ മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് പേർ മരിച്ചു. നൂറോളം പേരെ കാണാതായതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

കുന്നിൻ പ്രദേശമായ ഇർസൽവാഡി ഗ്രാമത്തില്‍ ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടം. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘമാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ച ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.