ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്.
കഴുത്തിനെറ്റ വെട്ടാണ് മരണകാരണം. കൈക്കും വെട്ട് കൊണ്ടിട്ടുണ്ട്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പോലീസ് സംഘം സ്ഥലത്തെത്തി. കൊല്ലപ്പെട്ട അമ്പാടിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.