പൊൻകുന്നം: പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ ടെംപോ ട്രാവലറൂം സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. എലിക്കുളം മഞ്ചക്കുഴി തോട്ടമാവില്‍ ബിനു ആണ് മരിച്ചത്.

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. ഇടിച്ച ട്രാവലർ, സ്കൂട്ടറുമായി 10 മീറ്ററോളം മുന്നോട്ടു നീങ്ങിയാണ് നിന്നത്. ബിനുവിന്റെ വീടിന് സമീപത്ത് വെച്ച് തന്നെയായിരുന്നു അപകടം.

ട്രാവലർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. പൊൻകുന്നം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *