ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. ആനയിളപ്പിൽ ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം.

വാഗമൺ സന്ദർശനത്തിനെത്തിയ വൈക്കം സ്വദേശി രൂപേഷിന്റെ ടാറ്റ പഞ്ച് കാറിനാണ് തീപിടിച്ചത്. തീ പെട്ടന്ന് അണക്കാൻ സാധിച്ചതിനാൽ വൻ അപകടം ഒഴിവായി.

ടീം നന്മകൂട്ടം പ്രവർത്തകനായ ശിഹാബ് ഇവരുടെ വാഹനത്തെ മറികടക്കുമ്പോൾ തി പടരുന്നത് ശ്രദ്ധയിൽ പെടുകയും തുടർന്ന് തന്റെ പക്കൽ ഉണ്ടായിരുന്ന ബക്കറ്റിൽ നിന്നും വെള്ളം എടുത്ത് ഒഴിക്കുകയായിരുന്നു. പിന്നാലെ ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം തീ പൂർണ്ണമായും അണച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *