രുചികരമായ ഭക്ഷണം തേടി യാത്ര ചെയ്യുന്നവർക്ക് ഇനി അധികം അലയേണ്ടി വരില്ല..!! കാഞ്ഞിരപ്പള്ളിയിൽ നിങ്ങൾക്കായി ഒരുങ്ങുന്നത് രുചി വൈവിധ്യങ്ങളുടെ പുതിയ ഒരു കലവറയാണ്.
ജൂലൈ 15 ശനിയാഴ്ച കാഞ്ഞിരപ്പള്ളി 26 മൈൽ ചെക്ക് ഡാമിന് സമീപം കെ. ആർ കോംപ്ലക്സിൽ പ്രവർത്തനമാരംഭിക്കുന്ന എംപയർ ഫാമിലി റസ്റ്റോറന്റ് നിയമസഭ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ, 11-ാം വാർഡ് മെമ്പർ അഡ്വ.പി.എ ഷമീർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീല നസീർ, എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.ജീരാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻചിറയിൽ, ജനറൽ സെക്രട്ടറി ബിജു പത്യാല, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ഹാജി നൂറുദ്ദീൻ, സെക്രട്ടറി പി.എ താഹ, K.H.R.A കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ഷാഹുൽ ഹമീദ് (Apple Bee ) സെക്രട്ടറി റെജി കാവുങ്കൽ എന്നിവർ പങ്കെടുക്കും.