തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ജൂലൈ 14 മുതല്‍ ആരംഭിക്കും. സാമൂഹിക സുരക്ഷ പെൻഷൻ നൽകാനായി 768 കോടിയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാനായി 106 കോടിയും ഉൾപ്പെടെ 874 കോടി രൂപ​ ഇതിനായി അനുവദിച്ചു.

ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷനാകും വിതരണം ചെയ്യുക. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകള്‍ക്ക് 1600 രൂപ വീതമാണ് പെന്‍ഷന്‍ നല്‍കുന്നതെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed