കോട്ടയം : വൈക്കത്ത് ഷാപ്പിനു മുന്നിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ബിജു ജോർജ് (48) ആണ് മരിച്ചത്.

ഇന്ന് രാവിലെ വൈക്കം പെരുഞ്ചില്ല ഷാപ്പിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വയറ്റിൽ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചു .