കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് വിജയം. വൈസ് പ്രസിഡന്റായി തോമസുകുട്ടി ഞള്ളത്തുവയലിനെ തെരഞ്ഞെടുത്തു.

കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും യുഡിഎഫ് മെമ്പറുമായ ജോബ് വട്ടം എൽഡിഎഫിലേക്ക് ‘കൂറ് മാറി’യതോടെ നിർണായക നിമിഷങ്ങൾക്കാണ് ബാങ്ക് സാക്ഷ്യം വഹിച്ചത്. എന്നാൽ എൽഡിഎഫ് പാനൽ മെമ്പർ ടോജി യുഡിഎഫിനെ പിന്തുണച്ചതോടെ വൻ ട്വിസ്റ്റ് ആണ് തിരഞ്ഞെടുപ്പിൽ സംഭവിച്ചത്.

കക്ഷിനില 5 – 5 എന്ന നിലയിൽ എത്തിയതോടെ നറുക്കെടുപ്പ് നടത്തുകയും യുഡിഎഫ് പാനൽ വിജയിക്കുകയുമായിരുന്നു.
updating….