കണ്ണൂര്‍: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരന്‍ മരിച്ചു.24 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗരുതരമാണ്. മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കല്ലട ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ലോറിയുമാണ് കൂട്ടിയിടിച്ചത്.

അർധരാത്രിയാണ് സംഭവം. ലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ബസ് മൂന്ന് തവണ മലക്കം മറിഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *