കോട്ടയം: എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ക്രിട്ടിക്കൽ ടൈംസ് ഓൺലൈൻ ന്യൂസിന്റെ നേതൃത്വത്തിൽ അനുമോദനവും അവാർഡ് ദാനവും സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി എൻഎച്ച്എ യുപി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് നിയമസഭ ചീഫ് വിപ് ഡോ എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിദ്യാർത്ഥികളെ അനുമോദിക്കുകയും അവാർഡ് ദാനം നിർവഹിക്കുകയും ചെയ്തു.

മികച്ച ലേഖന സമാഹാരത്തിനുള്ള ഡോ. സുകുമാർ അഴീക്കോട് തത്വമസി പുരസ്കാര ജേതാവായ ബഹു: ചീഫ് വിപ് ഡോ. എൻ ജയരാജിനെ ചടങ്ങിൽ ആദരിച്ചു. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന് ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ സ്നേഹാദരവ് നൽകി.

എംജി യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. ഷഹാന ബഷീർ, എംഎസ് സി മാക്സിൽ എംജി യൂണിവേഴ്സിറ്റിയിൽ നിന്നും ആറാം റാങ്ക് കരസ്ഥമാക്കിയ ആയിഷ മോൾ ഷൈജു, മികച്ച സാമൂഹിക പ്രവർത്തകൻ നാസർ മുണ്ടക്കയം, ജനകീയ രക്തദാന സേന സെൻട്രൽ കമ്മിറ്റി കോർഡിനേറ്റർ നജീബ് കാഞ്ഞിരപ്പള്ളി, (ടി ടി എ കെ) ജില്ലാ പ്രസിഡന്റ് ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കൽ,പ്രശസ്ത മജീഷ്യൻ കോട്ടയം ഷാ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പ്രകൃതി ദിനത്തോടനുബന്ധിച്ച് ക്രിട്ടിക്കൽ ടൈംസ് ന്യൂസും കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യു.പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
ക്രിട്ടിക്കൽ ടൈംസ് ചീഫ് എഡിറ്റർ നയന ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സബ് എഡിറ്റർ അൻവർഷ കോനാട്ടുപറമ്പിൽ സ്വാഗതം ആശംസിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷക്കീല നസീർ, വാർഡ് മെമ്പർമാരായ സുമി ഇസ്മയിൽ, അഡ്വ: സുനിൽ തേനംമാക്കൽ, അഡ്വ: പി.എ ഷമീർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ: പി ജീരാജ്, യൂത്ത് കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് ഷമീർ ഷാ അഞ്ജലിപ്പ, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ഫസലി പച്ചവെട്ടി, കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാം,കേരള ടൈംസ് ചീഫ് എഡിറ്റർ ഹാഷിം സത്താർ,ഐഎൻഎൽ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എച്ച് റസാക്ക്, സിഡിഎസ് ചെയർപേഴ്സൺ ദീപ്തി ഷാജി എന്നിവർ പങ്കെടുത്തു. ക്രിട്ടിക്കൽ ടൈംസ് റിപ്പോർട്ടർ നാദിർഷ കോനാട്ട്പറമ്പിൽ കൃതജ്ഞത അറിയിച്ചു.