കർണാടക: കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയിച്ച് സുഹൃത്തിൻ്റെ കഴുത്തുമുറിച്ച് രക്തം കുടിച്ച് ഭർത്താവ്.

ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണി താലൂക്കിലാണ് സംഭവം. മാരേഷുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച വിജയ് എന്ന പ്രതി മാരേഷിന്റെ കഴുത്തറുത്ത് ചോര കുടിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാൾ ഇപ്പോൾ വീട്ടിൽ കഴിയുകയാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *