തിരുവനന്തപുരം: തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്.

ഇന്ന് ഗ്രാമിന് 15 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ട വില 5425 രൂപയാണ്. പവന് 120 രൂപ കൂടി 43,400 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിക്കുന്നത്.

ജൂൺ ഒന്നിന് ഒരു പവൻ സ്വർണത്തിന് 44,560 രൂപയായിരുന്നു വില. ജൂൺ രണ്ടിന് 44,800 രൂപയായി വില ഉയർന്നിരുന്നു. ഇതായിരുന്നു ജൂണിലെ ഏറ്റവും ഉയർന്ന നിരക്ക്. എന്നാൽ പിന്നീട് വില ഇടിഞ്ഞു. ജൂൺ 23ന് പവന് 43,600 രൂപയായി ആണ് വില കുറഞ്ഞത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *