കോട്ടയം: എംജി സർവകലാശാലയിൽ നിന്നും പേരെഴുതാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകൾ കാണാതായത് ഗുരുതര വീഴ്ചയെന്ന് കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റി.

അന്വേഷണം നടത്തി ഉടൻതന്നെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും. ഇല്ലെങ്കിൽ കെ.എസ്.യു ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാം അറിയിച്ചു.

100 ബിരുദ സര്‍ട്ടിഫിക്കറ്റുകളും 54 പിജി സര്‍ട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷഭവനില്‍ നിന്ന് നഷ്ടമായത്. ബാര്‍ കോഡും ഹോളോഗ്രാമും പതിച്ച സര്‍ട്ടിഫിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.

ഈ ഫോര്‍മാറ്റില്‍ വിദ്യാര്‍ഥിയുടെ വിവരങ്ങളും രജിസ്റ്റര്‍ നമ്പറും ചേര്‍ത്ത് വൈസ് ചാന്‍സലറുടെ ഒപ്പ് പതിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് ആകും. ഫോര്‍മാറ്റുകള്‍ ഉപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കാനാകും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *