പാലക്കാട്: കഞ്ചിക്കോട് സ്റ്റീൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. എക്സ്കവേറ്റർ ഓപ്പറേറ്റർ പത്തനംതിട്ട സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അപകടത്തിൽ പലർക്കും പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ചൊവാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക നി​ഗമനം. വാഹനത്തിനുള്ളിൽ കുടുങ്ങി കത്തി കരിഞ്ഞ നിലയിലായിരുന്നു അരവിന്ദിന്റെ മൃതദേഹം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed